27 October Wednesday

ഷൂട്ടിങ്‌ താരം നമൻവീർ സിങ്‌ ബ്രാർ വെടിയേറ്റു മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

Photo Credit: Facebook/Namanveer Singh Brar

ന്യൂഡൽഹി > അന്തർദേശീയ ഷൂട്ടിങ് താരം നമൻവീർ സിങ് ബ്രാറിനെ (28) വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഡബിൾ ട്രാപ്‌സ് ഷൂട്ടറായ നമൻവീറിനെ മൊഹാലിയിലെ വീട്ടിലാണ്‌ തലയ്‌ക്ക്‌ വെടിയേറ്റ്‌ മരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തിയത്‌. തുടർന്ന്‌ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തലയിൽ വെടിയേറ്റാണ്‌ താരം മരിച്ചതെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. എന്നാൽ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന്‌ ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാകുവെന്നും മൊഹാലി പൊലീസ്‌ സൂപ്രണ്ട്‌ ഗുർഷെർ സന്ധു പറഞ്ഞു.

2015ൽ ദക്ഷിണ കൊറിയയിൽ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ വെങ്കലം നേടിയ താരമാണ്‌. അതേ വർഷം പോളണ്ടിൽ നടന്ന ലോക യൂണിവേ‌ഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലും നമൻവീർ അംഗമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top