29 July Thursday

തമിഴ്‌നാട്ടില്‍ സ്ത്രീകളെ ക്ഷേത്രപൂജാരിമാരായി നിയമിക്കുമെന്ന് സര്‍ക്കാര്‍; താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

പി കെ ശേഖര്‍ ബാബു

ചെന്നൈ > ക്ഷേത്രങ്ങളിലെ പൂജാരിമാരായി സ്ത്രീകളെയും നിയമിക്കുമെന്ന് തമിഴ്നാട് സര്‍കാര്‍. താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും. ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം, ദേവസ്വംമന്ത്രി പി കെ ശേഖര്‍ ബാബുവാണ് നിര്‍ണായക തീരുമാനം വ്യക്തമാക്കിയത്.  ബോര്‍ഡിന് കീഴില്‍ നിലവില്‍ ഒഴിവുള്ള ക്ഷേത്രങ്ങളിലും പൂജാരിമാരായി സ്ത്രീകളെ നിയമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളിലെ പൂജകള്‍ തമിഴില്‍ ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top