24 November Tuesday

സുശാന്തിന്റെ മരണത്തിൽ വ്യാജവാർത്ത: ചാനലുകൾക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2020

മുംബൈ > നടൻ സുശാന്ത്‌ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട്‌ വ്യാജവാർത്ത നൽകിയ ചാനലുകൾക്കെതിരെ നടപടി.  നാഷണൽ ബ്രോഡ്‌കാസ്റ്റിങ്‌ സ്‌റ്റാൻഡേഡ്‌ അതോറിറ്റി(എൻബിഎസ്‌‌എ) ആജ്‌ തക്‌ ചാനലിന് ലക്ഷം രൂപ പിഴ വിധിച്ചു. സീ ന്യൂസ്‌, ന്യൂസ്‌ 24, ഇന്ത്യ ടിവി എന്നീ ചാനലുകൾ ക്ഷമാപണം സംപ്രേഷണം ചെയ്യണം. സുശാന്തിന്റേത്‌ എന്ന പേരിൽ വ്യാജ ട്വീറ്റുകൾ നൽകിയതിനാണ്‌ നടപടി.

വെബ്‌സൈറ്റ്‌, യു ട്യൂബ്‌ തുടങ്ങിയ ഇടങ്ങിൽനിന്ന്‌ ഇവ നീക്കം ചെയ്യണം. സുശാന്തിന്റെ മരണം ‘ഹിറ്റ്‌ വിക്കറ്റ്‌’ എന്ന്‌ തലക്കെട്ടോടെ വാർത്ത നൽകിയതിനാണ്‌ ആജ്‌ തകിന്‌ പിഴ. ‘പറ്റ്‌നയുടെ സുശാന്ത്‌ മുംബൈയിൽ തോറ്റു’ എന്ന തലക്കെട്ടായിരുന്നു സീ ന്യൂസ്‌ നൽകിയത്‌. ഈ തലക്കെട്ടുകൾ മരിച്ചയാളെ അവഹേളിക്കുന്നതാണെന്നും എൻബിഎസ്‌‌എ പറഞ്ഞു. എന്‍ബിഎസ്എ നൽകുന്ന ക്ഷമാപണമാണ്‌ ചാനലുകൾ സംപ്രേഷണം ചെയ്യേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top