17 February Sunday

ഐഎന്‍എസ് കല്‍വരി കമീഷന്‍ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Dec 15, 2017

മുംബൈ > ഇന്ത്യന്‍ നാവികസേനയുടെ  ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോഡി കമീഷന്‍ ചെയ്തു. വ്യാഴാഴ്ച മുംബൈ മസ്ഗാവിലായിരുന്നു ചടങ്ങ്. കടലിനടിയില്‍നിന്ന് അതിശക്തമായ ആക്രമണം നടത്താന്‍ കല്‍വരിക്ക് കഴിയും. ഫ്രാന്‍സിന്റെ സഹകരണത്തോടെ മസ്ഗാവ് ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സാണ് നിര്‍മാണം. ഈ സീരിസില്‍ നിര്‍മിക്കുന്ന ആറെണ്ണത്തില്‍ ആദ്യത്തെയാണ് കമീഷന്‍ ചെയ്തത്.

നീളം 61.7 മീറ്റര്‍. കടലിനടിയില്‍ 37 കിലോമീറ്റര്‍ വേഗത്തിലും ജലോപരിതലത്തില്‍ 22 കിലോമീറ്റര്‍ വേഗത്തിലും സഞ്ചരിക്കാന്‍ കഴിയും. 1150 അടി താഴ്ചയില്‍വരെ സഞ്ചരിക്കാനാകും. 39 കപ്പല്‍വേധ മിസൈലുകള്‍, 18 ടോര്‍പിഡോകള്‍, മൈനുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുണ്ട്. കുറഞ്ഞ ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ശത്രുവിനെ വെട്ടിക്കാന്‍ കഴിമെന്നതും പ്രത്യേകതയാണ്.
 

പ്രധാന വാർത്തകൾ
 Top