09 October Wednesday

കീടനാശിനിയുടെ പുക ശ്വസിച്ചു; ബം​ഗളുരുവിൽ നഴ്സിങ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

പ്രതീകാത്മക ചിത്രം

ബം​ഗളുരു > ബം​ഗളുരുവിൽ കീടനാശിനിയുടെ പുക ശ്വസിച്ച നഴ്സിങ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. പത്തൊൻപത് വിദ്യാർഥികളെ വിവിധ അശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൻ്റെ ബേസ്‌മെൻ്റിൽ റാറ്റ് ആക്സ് എന്ന കീടനാശിനി തളിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പുക ശ്വസിച്ച് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

ജയൻ വർ​ഗീസ്, ദിലീഷ്, ജോമോൻ എന്നീ വിദ്യാർഥികളെ എസിയുവിൽ പ്രവേശിപ്പിച്ചു. മറ്റുള്ള വിദ്യാർഥികൾ സുഖം പ്രാപിക്കുന്നതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 208 പ്രകാരം ജ്ഞാനഭാരതി പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് ബം​ഗളുരു വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ എസ് ​ഗിരീഷ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top