27 September Sunday
ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റ തോത്‌ 14.2 ശതമാനം , പച്ചക്കറി വിലവർധന 60.5 ശതമാനം

പണപ്പെരുപ്പം പിടിവിട്ടു ; 7.35 ശതമാനം ; റിസർവ്‌ ബാങ്കിന്റെ അനുവദനീയപരിധിയും മറികടന്നു

സ്വന്തം ലേഖകൻUpdated: Monday Jan 13, 2020


ന്യൂഡൽഹി
ഉപഭോക്‌തൃ വിലസൂചിക പ്രകാരമുള്ള ഡിസംബറിലെ പണപ്പെരുപ്പം 7.35 ശതമാനത്തിലേക്ക്‌ കുതിച്ചു. 2014 ജൂലൈക്ക്‌ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്‌. സവാളയടക്കമുള്ള പച്ചക്കറികളുടെ വിലക്കയറ്റമാണ്‌  പണപ്പെരുപ്പം  ഉയർത്തിയത്‌. ആർബിഐ പരിധി ആറു ശതമാനമായിരിക്കെയാണ്‌ അതും മറികടന്നുള്ള വിലക്കയറ്റം.

ആർബിഐ ലക്ഷ്യമിടുന്ന പണപ്പെരുപ്പനിരക്ക്‌ നാലുശതമാനമാണ്‌. ഇതിൽ രണ്ടുശതമാനംവരെ വ്യത്യാസമാകാം. ഈ സാമ്പത്തിക വർഷം  മൂന്നാംതവണയാണ്‌  നാല്‌ ശതമാനത്തിലും അധികമാകുന്നത്‌. ഡിസംബറിൽ ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റ തോത്‌ 14.2 ശതമാനമാണ്‌. പച്ചക്കറി വിലവർധന 60.5 ശതമാനവുമായി. സവാള വിലയാണ്‌ ഇതിലെ പ്രധാന വില്ലൻ.

പയറുവർഗങ്ങളുടെ വിലക്കയറ്റം 15.44 ശതമാനമാണ്‌. ധാന്യവിലയിൽ 4.35 ശതമാനം വർധിച്ചപ്പോൾ മത്സ്യത്തിനും മാംസത്തിനും 9.57 ഉം മുട്ടയ്‌ക്ക്‌ 8.79 ഉം പാലിന്‌ 4.22 ശതമാനവും വിലകൂടി. ഗ്രാമീണമേഖലയിൽ പണപ്പെരുപ്പതോത്‌ 7.46 ശതമാനവും നഗരമേഖലയിൽ 7.46 മാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top