29 July Thursday

ഇന്ധനവില വർധന : പണപ്പെരുപ്പം 
രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021


ന്യൂഡൽഹി
ഇന്ധനവില വർധനയെ തുടർന്ന്‌ രാജ്യത്ത്‌ പണപ്പെരുപ്പം രൂക്ഷമായി. മൊത്തവ്യാപാര വിപണി വിലസൂചികയുടെ അടിസ്ഥാനത്തിൽ മേയിൽ 12.94 ശതമാനമായി. റെക്കോഡ്‌ വർധനയാണ്‌.  തുടർച്ചയായ അഞ്ചാം മാസമാണ്‌ മൊത്തവിപണിയിൽ പണപ്പെരുപ്പം ഉയരുന്നത്‌.

ഇന്ധനമേഖലയിൽ 37.61 ശതമാനമാണ്‌ മേയിൽ പണപ്പെരുപ്പം. ഏപ്രിലിൽ ഇതു 20.94 ശതമാനമായിരുന്നു. ഭക്ഷ്യമേഖലയിൽ മേയിൽ  4.31 ശതമാനമാണ്‌. എന്നാൽ, ഉള്ളിവിലയിൽ പണപ്പെരുപ്പം 23.24 ശതമാനമായി.

ചില്ലറ വ്യാപാരമേഖലയിൽ മേയിൽ പണപ്പെരുപ്പം 6.30 ശതമാനമായി. മൂന്ന്‌ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. ഉപഭോക്‌തൃ വിലസൂചികയിൽ മേയിൽ 5.01 ശതമാനം വർധന രേഖപ്പെടുത്തി. ഏപ്രിലിൽ 1.96 ശതമാനമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top