Deshabhimani

തിരുവനന്തപുരം- അഹമ്മദാബാദ് പുതിയ വിമാന സർവീസ് ആരംഭിച്ചു

വെബ് ഡെസ്ക്

Published on Dec 12, 2024, 01:26 PM | 0 min read

തിരുവനന്തപുരം > തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങി. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കും.

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4.25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7.05ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാത്രി 7:35നു പുറപ്പെട്ട് 9.55ന് അഹമ്മദാബാദിൽ എത്തും. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത് വിനോദസഞ്ചാരമേഖലയ്ക്കും പ്രയോജനപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home