Deshabhimani

രാജ്യവ്യാപകമായി ഇൻഡി​ഗോ വിമാനസർവീസുകൾ തടസപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 04:12 PM | 0 min read

ന്യൂഡൽഹി > രാജ്യവ്യാപകമായി ഇൻഡി​ഗോ വിമാന സർവീസുകൾ തടസപ്പെട്ടു. വിമാനസർവീസിന്റെ നെറ്റ്‌വർക്കില്‍ സംഭവിച്ച തകരാർ മൂലമാണ് ചെക്ക്–ഇൻ, ബുക്കിങ്, സേവനങ്ങൾ തടസപ്പെട്ടത്. സേവനങ്ങളിൽ വന്ന തടസം വിമാനസർവീസുകളെയും ബാധിച്ചു.

പല വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിര അനുഭവപ്പെട്ടു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭച്ചുവെന്നും തടസപ്പെട്ട സേവനങ്ങൾ ഉടൻ തന്നെ പുനസ്ഥാപിക്കുമെന്നും ഇൻഡി​ഗോ അധികൃതർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home