29 February Saturday

ക്യാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ടൊറന്റോ>  ക്യാനഡയില്‍ ടൊറന്റോയിലെ യോര്‍ക്ക്‌ സര്‍വകലാശാലയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് കുത്തേറ്റു. റേച്ചല്‍ ആല്‍ബര്‍ട്ടി (23)നാണ്‌ ബുധനാഴ്ച രാത്രി ക്യാമ്പസില്‍വച്ച് കുത്തേറ്റത്. 20 വയസ്സ്‌ തോന്നിപ്പിക്കുന്ന അജ്ഞാതനായ ഏഷ്യന്‍ വംശജന്‍ ചാടിവീണ് കഴുത്തില്‍ കുത്തിയശേഷം വലിച്ചിഴച്ചു. ആശുപത്രിയില്‍ എത്തിച്ച് അടിയന്തരശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമാണെന്ന് ക്യാനഡയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ക്ക് എത്രയുംവേഗം ക്യാനഡയില്‍ എത്തിച്ചേരാന്‍ സൗകര്യമൊരുക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. അക്രമിയെ പിടികൂടാനായിട്ടില്ലെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.


പ്രധാന വാർത്തകൾ
 Top