Deshabhimani

ഓഹരിവിപണി : വിദേശ നിക്ഷേപത്തില്‍ 
സര്‍വകാല ഇടിവ് , മാന്ദ്യസൂചനയായി വിദ​ഗ്ധര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 02:53 AM | 0 min read


ന്യൂഡൽഹി
ഒക്‌ടോബറില്‍ വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന്‌ പിൻവലിച്ചത്‌ 1120 കോടി ഡോളർ (94,017 കോടി രൂപ). ഒറ്റ മാസത്തിലെ പിൻവലിക്കലിൽ സർവകാല റെക്കോഡാണിത്‌. കോവിഡ്‌ പടർന്ന 2020 മാർച്ചിൽ പിൻവലിക്കപ്പെട്ട 61,973 കോടി രൂപയെന്ന മുൻ റെക്കോഡാണ്‌ മറികടന്നത്‌. നിക്ഷേപകരുടെ പിന്മാറ്റം ഇന്ത്യൻ സമ്പദ്ഘടനയിൽ ശക്തമായ മാന്ദ്യം നിഴലിക്കുന്നതിന്റെ സൂചനയായി വിദ​ഗ്ധര്‍ വിലയിരുത്തുന്നു.

ഇന്ത്യൻ സമ്പദ്ഘടനയുടെ ദുർബലമായ സ്ഥിതിയാണ് വിദേശ നിക്ഷേപകരെ അകറ്റുന്നത്. പലിശനിരക്കും പണപ്പെരുപ്പവും കുറയാതെ നിൽക്കുന്നത് സമ്പദ്ഘടനയുടെ അടിസ്ഥാന ദൗർബല്യം പ്രകടമാക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യന്‍ ഓഹരി മുന്നേറുന്നതിനുള്ള സാധ്യതകൾ ദുർബലമാണെന്ന വിലയിരുത്തലാണ് വിദേശനിക്ഷേപകരെ പിന്നോട്ടടിപ്പിച്ചത്.

ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി കുറയുന്നതും വിമാന യാത്രികരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവും വാഹന വിൽപ്പനയിലെ ഇടിവും മാന്ദ്യസൂചനയായി ധനമേഖലയിലെ പ്രമുഖ ഏജൻസിയായ ‘നോമുറ’വിലയിരുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home