21 February Thursday

റെയിൽസുരക്ഷയ‌്ക്ക് ആളില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jan 6, 2019

ന്യൂഡൽഹി > ഇന്ത്യൻ റെയിൽവേ സുരക്ഷാവിഭാഗത്തിൽ 40 ശതമാനം ത‌സ‌്തികകളും ഒഴിഞ്ഞുകിടക്കുന്നു. ആകെ അനുവദിച്ച 7669 ത‌സ‌്തികയിൽ 4517ൽ മാത്രമാണ‌് ജീവനക്കാരുള്ളത‌്. അതീവഗുരുതര സാഹചര്യമാണിതെന്നും തസ‌്തിക ഉടൻ നികത്തണമെന്നും പാർലമെന്ററി സമിതി റെയിൽമന്ത്രാലയത്തോട‌് നിർദേശിച്ചു.സ്ഥിരംനിയമനത്തിന‌് കാലതാമസം വരുമെങ്കിൽ, ഡെപ്യൂട്ടേഷൻ നിയമനമോ താൽക്കാലികമായി നിയമനമോ നടത്തണം.

റെയിൽപാലങ്ങൾ ശക്തിപ്പെടുത്തണമെന്ന‌് ആവശ്യപ്പെട്ട‌് ആറുവർഷം മുമ്പ‌് സമർപ്പിച്ച   കക്കോദ‌്കർ സമിതി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയിട്ടില്ല. നൂറ്റാണ്ടിലേറെ പഴക്കമുള്ള  37,000ൽപരം  പാലങ്ങളുണ്ട‌്. അപകടകരമായ നിലയിലുള്ള ഇത്തരം പാലങ്ങളിൽ ഗതാഗതം നിയന്ത്രിക്കാനും പുതിയ പാലങ്ങൾ നിർമിക്കാനും നടപടി സ്വീകരിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top