12 November Tuesday

ഇന്ത്യൻ ശിക്ഷാനിയമം: മോഡി സർക്കാർ പൊളിച്ചെഴുത്ത് തുടങ്ങി

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019

ന്യൂഡൽഹി 
ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) പൊളിച്ചെഴുതാൻ മോഡി സർക്കാർ നീക്കം തുടങ്ങി. ആഭ്യന്തരമന്ത്രാലയം ഇതിനായി നിയമവിദഗ്‌ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച രണ്ട് സമിതികള്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് ദേശീയമാധ്യമം റിപ്പോർട്ട്‌ ചെയ്‌തു. പല ഐപിസി വകുപ്പും ‘അടിമ ഉടമ’ സമ്പ്രദായത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നതെന്നും അതിനാൽ  പൊളിച്ചെഴുതണമെന്നുമാണ്  വിശദീകരണം. എന്നാല്‍, സ്വതന്ത്രമായ

ആശയാവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള മാറ്റം ഉണ്ടാകുമോയെന്ന ആശങ്ക ഉയരുന്നു.പല ഗുരുതര കുറ്റകൃത്യങ്ങൾക്കും ഐപിസിയിൽ ആനുപാതികമായ ശിക്ഷ ഇല്ലെന്നാണ്‌ “പൊളിച്ചെഴുത്ത് സമിതി’യുടെ വിലയിരുത്തൽ.

പൊലീസ് സേനയുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ഐപിസി പൊളിച്ചെഴുതേണ്ടത് അനിവാര്യമാണെന്ന്‌ കേന്ദ്രമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി. ഐപിസി, സിആർപിസി, ആയുധം, ലഹരിമരുന്ന്‌ നിയമങ്ങളിൽ കാലാനുസൃത മാറ്റം വരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഭ്യന്തരമന്ത്രാലയം  സെപ്‌തംബർ അവസാനം സംസ്ഥാനങ്ങൾക്ക്‌ കത്തെഴുതി.


പ്രധാന വാർത്തകൾ
 Top