29 February Saturday

"പൂർണ സ്വരാജ്' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം; ബംഗളൂരുവിൽ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി നൂറാം വാർഷികാചരണ സമ്മേളനം

സ്വന്തം ലേഖകൻUpdated: Monday Jan 20, 2020

ബംഗളൂരു > സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്ഥാപിതമായതിന്റെ നൂറാം  വാർഷികാചരണ സമ്മേളനം നടത്തി. പൊളിറ്റ് ബ്യുറോ അംഗം എം എ ബേബി ഉദ്‌ഘാടനംചെയ്‌തു. ഇന്ത്യൻ സ്വാതന്ത്യ സമരത്തിലും ദേശീയ പ്രസ്ഥാനത്തിലും കമ്മ്യൂണിസ്റ്റുകാർക്കും പാർട്ടിക്കും നിർണായക പങ്ക്‌ ഉണ്ടെന്ന്‌ എം എ ബേബി പറഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ "പൂർണ സ്വരാജ്' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. 1921ൽ അഹമ്മദാബാദ്‌  സമ്മേളനത്തിൽ വച്ചാണ് ഹസ്രത് മൊഹാനിയും സുഹൃത്തുക്കളും പൂർണ സ്വരാജ് പ്രമേയം അവതരിപ്പിച്ചത്. നിരവധിയായ ത്യാഗങ്ങളിലൂടെയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നത്. നിർഭാഗ്യവശാൽ അന്ന് ബ്രിട്ടീഷുകാർക്ക് മാപ്പ്‌ എഴുതി കൊടുത്തവരുടെ പിൻതലമുറക്കാർ നമ്മുടെ രാജ്യത്തിൻറെ ഭരണം കൈക്കലാക്കി. സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലാത്ത അവർ ഇന്ന് ഇന്ത്യൻ ജനതയെ ദേശീയത പഠിപ്പിക്കുന്നു. ഇന്ത്യൻ മതനിരപേക്ഷതയും ദേശീയതയും അപകടത്തിലാണ് എല്ലാവരെയും അണിനിരത്തിക്കൊണ്ടു മാത്രമേ  ഈ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ കഴിയൂ. അദ്ദേഹം പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറി യു ബസവരാജ്, സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ കെ എൻ ഉമേഷ്, മീനാക്ഷി സുന്ദരം, പുരോഗമന സാഹിത്യകാരനായ എം എസ് സത്യു, ഡോ. കെ ഷെരീഫാ, പാർട്ടി ജില്ലാ സെക്രട്ടറി പ്രതാപ് സിംഹ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top