06 June Tuesday

കരസേനയ്ക്ക് പുതിയ യുദ്ധ യൂണിഫോം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

ന്യൂഡൽഹി > ഭാരം കുറഞ്ഞതും കാലാവസ്ഥയ്ക്കിണങ്ങുന്നതുമായ പുതിയ യുദ്ധ യൂണിഫോം കരസേനയ്ക്കായി പുറത്തിറക്കി. കരസേന ദിനാഘോഷത്തിൽ പുതിയ യൂണിഫോം ധരിച്ച് പാരച്യൂട്ട് റെജിമെന്റിലെ കമാൻഡോ സംഘം പരേഡിൽ പങ്കെടുത്തു.

മണ്ണിന്റെയും ഒലിവിന്റെയും നിറം കൂടിച്ചേർന്ന യൂണിഫോം യുദ്ധമേഖലകളിൽ സൈനിക‌ർക്ക് കൂടുതൽ സഹായകരമാകും. സൈനികരുടെ വിന്യാസമേഖലകളും അവർ പ്രവർത്തിക്കുന്ന കാലാവസ്ഥയും പരി​ഗണിച്ചാണ് ഇതിന്റെ രൂപകൽപ്പന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top