04 July Saturday

കുവൈറ്റിൽ പൊതു മാപ്പ്‌ ലഭിച്ചവർക്കായി ഇന്ത്യ വിമാനത്താവളം തുറന്ന്‌ നൽകണം: ഹർജി ഇന്ന്‌ സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020

ന്യൂഡൽഹി> കുവൈറ്റിലെ പൊതുമാപ്പ് അനുകൂല്യത്തിൽ  മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ എയർപോർട്ടുകൾ അടിയന്തരമായി തുറന്നു നൽകണമെന്ന് ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. 

ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ്  പരിഗണിക്കുക. പൊതുമാപ്പ് ആനുകൂല്യത്തിൽ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈറ്റിലെ പതിനായിരത്തോളം  ഇന്ത്യൻ പ്രവാസികൾ ഏപ്രിൽ 16   മുതൽ കുവൈറ്റ് സർക്കാരിന്റെ താത്കാലിക പൊതുമാപ്പ് ക്യാമ്പുകളിൽ വിവിധ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കഴിയുകയാണ്. 

പൊതുമാപ്പ് ആനുകൂല്യം നേടിയവരെ സൗജന്യ വിമാനങ്ങളിൽ അവരവരുടെ രാജ്യങ്ങളിലെത്തിച്ച് നൽകുമെന്ന് കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഏകദേശം നാല്പതിനായിരം ഇന്ത്യക്കാർക്കാണ് പൊതുമാപ്പാനുകൂല്യം ലഭിക്കുക. പൊതുമാപ്പാനുകൂല്യം സ്വീകരിച്ച് ഇന്ത്യൻ പ്രവാസികളുമായി വരുന്ന കുവൈറ്റ് യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ്‌ ഹർജി.  കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ തോമസ് മാത്യു കടവിലായാണ് പൊതുതാല്പര്യ  ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.കടവിലിനുവേണ്ടി സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്. സീനിയർ അഡ്വക്കറ്റ് പി വി സുരേന്ദ്രനാഥ്, കെ ആർ സുഭാഷ് ചന്ദ്രൻ, ദീപക് പ്രകാശ് തുടങ്ങിയവർ ഹർജിക്കാരനു വേണ്ടി ഹാജരാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top