11 December Wednesday
ആദ്യപാദത്തിൽ 6.7 ശതമാനം , ഇടിവ്‌ 1.3 ശതമാനം

കുത്തനെ ഇടിഞ്ഞ്‌ ജിഡിപി വളർച്ച ; രണ്ടാം പാദത്തിൽ 5.4 ശതമാനംമാത്രം

സ്വന്തം ലേഖകൻUpdated: Saturday Nov 30, 2024


ന്യൂഡൽഹി
ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാനിരക്ക്‌ (ജിഡിപി) കുത്തനെ ഇടിഞ്ഞു. നടപ്പുസാമ്പത്തികവർഷത്തെ രണ്ടാം പാദത്തില്‍(ജൂലൈ–- സെപ്‌തംബർ) ജിഡിപി വളർച്ച 5.4 ശതമാനമായാണ്‌ കൂപ്പുകുത്തിയത്‌. ഒന്നര വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ  വളര്‍ച്ചാ നിരക്കാണിത്‌.   ഏപ്രിൽ–- ജൂൺ  മാസത്തിൽ 6.7 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം  രണ്ടാം പാദത്തിൽ 8.1 ശതമാനമായിരുന്നു. സ്വകാര്യ ഉപഭോഗത്തിലെ ഇടിവും സാമ്പത്തികമേഖലകളിലെ ഉൽപ്പാദന മുരടിപ്പുമാണ്‌ തകർച്ചയ്‌ക്ക്‌ പിന്നിൽ. ഇത്‌  മറികടക്കാനുള്ള ഒരുഇടപെടലും കേന്ദ്രസർക്കാർ നടത്തുന്നുമില്ല.

മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ജിഡിപി വളർച്ചാകണക്കിലാണ്‌ രാജ്യം വല്ലാതെ പിന്നോക്കം പോയത്‌. കാർഷിക മേഖലയിൽ മൂന്നര ശതമാനമാണ്‌ വളർച്ച. മുൻപാദത്തിൽ രണ്ട്‌ ശതമാനവും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.7 ശതമാനവുമായിരുന്നു.  ഉൽപ്പന്നനിർമാണ മേഖലയിൽ 2.2 ശതമാനം മാത്രമാണത്‌. മുൻപാദത്തിൽ ഏഴ്‌ ശതമാനവും കഴിഞ്ഞ വർഷത്തിൽ 14.3 ശതമാനവുമായിരുന്നു.  മറ്റ്‌ മേഖലകളിലെ വളർച്ചാകണക്ക്‌ (ബ്രായ്‌ക്കറ്റിൽ മുൻപാദത്തിലെയും കഴിഞ്ഞ വർഷം ഇതേ പാദത്തിലെയും വളർച്ചാകണക്ക്‌)

വൈദ്യുതി–- 3.3% (10.4, 10.5), കെട്ടിടനിർമ്മാണം–- 7.7% (10.5, 13.6), വ്യാപാരം–- ഹോട്ടൽ–- ഗതാഗതം–- 6% (5.7, 4.5), ഫിനാൻസ്‌–- റിയൽഎസ്‌റ്റേറ്റ്‌–-പ്രൊഫഷണൽ സേവനം–- 6.7% (7.1, 6.2), പൊതുഭരണവും മറ്റ്‌ സേവനങ്ങളും–- 9.2% (9.1, 7.7).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top