11 July Saturday

അതിർത്തിയിൽ ഇന്ത്യ ‐ ചൈന സംഘർഷമില്ല; മാധ്യമങ്ങളുടെ രീതിയെ അപലപിച്ച്‌ ഇന്ത്യൻ സൈന്യം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

ന്യൂഡൽഹി > കിഴക്കൻ ലഡാക്കിലെ ഇന്ത്യ–- ചൈന അതിർത്തിയിൽ യാതൊരുവിധ സംഘർഷവുമില്ലെന്ന്‌ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. അതിർത്തിയിൽ സംഘർഷം നടക്കുകയാണെന്ന്‌ അവകാശപ്പെട്ട്‌ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനുപിന്നാലെയാണ്‌ സൈന്യം അത്‌ തള്ളികൊണ്ട്‌ രംഗത്തുവന്നത്‌. വീഡിയോയിലെ രംഗങ്ങൾ ആധികാരികമല്ല. അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടെന്ന്‌ വരുത്താനായി നടത്തുന്ന ശ്രമങ്ങൾ ശരിയല്ല. ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ല.

പ്രശ്‌നങ്ങൾ സൈനിക മേധാവികൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെ പരിഹരിക്കും. അതെല്ലാം ഇരു രാജ്യവും തമ്മിലുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച്‌ പരിഹരിക്കും.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളുടെ രീതിയെ ശക്തമായി അപലപിക്കുന്നു. അതിർത്തികളിലെ നിലവിലെ സ്ഥിതിഗതികൾ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങൾ പ്രദർശിപ്പിക്കരുതെന്നും സൈന്യം അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top