15 October Tuesday

അമേരിക്ക കണ്ടെത്തിയത് ഇന്ത്യൻ നാവികൻ വസുലനെന്ന്‌ 
മധ്യപ്രദേശ് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

image credit Inder Singh Parmar facebook


ഭോപാൽ
ക്രിസ്റ്റഫര്‍ കൊളംബസ് അല്ല ഇന്ത്യൻ നാവികനായ വസുലനാണ്‌ അമേരിക്ക കണ്ടെത്തിയതെന്ന വിചിത്രവാദവുമായി മധ്യപ്രദേശ്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർസിങ്‌ പാർമർ. ചൊവ്വാഴ്‌ച ബർക്കത്തുല്ല സർവകലാശാലയിലെ ബിരുദദാന ചടങ്ങിലാണ്‌ പാർമറുടെ അവകാശവാദം. മധ്യപ്രദേശ് ഗവർണർ മംഗുഭായ് സി പട്ടേലും മുഖ്യമന്ത്രി മോഹൻ യാദവും വേദിയിലിരിക്കെയാണ്‌ മന്ത്രിയുടെ പ്രസ്താവന.

ചൈനയിലെ ബീജിങ്‌ നഗരം രൂപകൽപന ചെയ്യാൻ ഇന്ത്യൻ വാസ്‌തുശിൽപി ബാൽ ബാഹു സഹായിച്ചു. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന്‌ ആദ്യം പ്രവചിച്ചത്‌ ഋഗ്വേദമാണ്‌. ഇന്ത്യൻ വ്യാപാരി ചന്ദനെ പിന്തുടർന്നാണ്‌ വാസ്‌കോഡ ഗാമ ഇന്ത്യയിലെത്തിയത്‌. ഇന്ത്യയിലേക്കുള്ള കടൽപ്പാത കണ്ടെത്തിയത്‌ വാസ്‌കോഡ ഗാമയാണെന്ന്‌ വിദ്യാർഥികളെ തെറ്റായി പഠിപ്പിക്കുകയാണ്‌–- മന്ത്രി തുടർന്നു.

പുരാവസ്‌തു ഗവേഷണത്തിനിടെ 5,500 വർഷം പഴക്കമുള്ള രണ്ട്‌ സ്റ്റേഡിയങ്ങളുടെ അവശിഷ്ടങ്ങൾ ഗുജറാത്തിലെ റാൻ ഓഫ്‌ കച്ചിൽനിന്ന്‌ കണ്ടെടുത്തു. ആധുനിക ഒളിമ്പിക്‌സ്‌ ആരംഭിക്കുംമുമ്പേ നമ്മുടെ പൂർവികർക്ക്‌ കായിക വിനോദങ്ങളെക്കുറിച്ച്‌ കൃത്യമായി അറിയാമായിരുന്നെന്നാണ്‌ ഇത് വ്യക്തമാക്കുന്നത്‌ –- പാർമർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top