07 October Monday

മഹാരാഷ്‌ട്രയിൽ 
പശുക്കള്ളൻ എന്നാരോപിച്ച്‌ യുവാവിന്‌ മർദനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

മുംബൈ > ഹരിയാനയിൽ പശുക്കടത്ത്‌ സംശയിച്ച്‌ വിദ്യാർഥിയെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ മഹാരാഷ്ട്രയിലും ​ഗോരക്ഷാ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം. ബീഡ്‌ ജില്ലയില്‍ പശുക്കള്ളൻ എന്നാരോപിച്ച്‌ ഇരുപതെട്ടുകാരനെയാണ്‌ ക്രൂരമായി മർദിച്ചത്‌.

വ്യാഴാഴ്‌ച രാത്രിയിൽ മുഹമ്മദ്‌ ഹജക്‌ വീട്ടിലേക്ക്‌ പോകുമ്പോൾ പശുവിനെ വാഹനമിടിക്കുന്നത്‌ കണ്ടു. ഇടിച്ച വാഹനത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്‌ പരിക്കേറ്റ പശുവിന്റെ ചിത്രം പകർത്തുമ്പോൾ ഗോരക്ഷാക്രിമിനലുകൾ പശുക്കള്ളൻ എന്നാരോപിച്ച്‌ ഹജകിനെ മർദിക്കുകയായിരുന്നു. എട്ടുപേർക്കെതിരെ കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top