06 June Tuesday

ജയ്‌ ശ്രീറാം വിളിച്ചില്ല ; ഇമാമിന് പള്ളിയിൽ മർദനം, താടി വടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


മുംബൈ
‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട്‌ ഇമാമിനെ മർദിച്ച്‌ താടി വടിച്ചു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അൻവയിലാണ്‌ സംഭവം. ഇമാം സാകിർ സയ്യിദ് ഖാജയെയാണ്‌ ഞായർ രാത്രി ഏഴരയോടെ തീവ്രഹിന്ദുത്വവാദികള്‍ മസ്‌ജിദിൽ അതിക്രമം നടത്തിയത്.പള്ളിയിൽ ഖുർആൻ പാരായണം ചെയ്യുകയായിരുന്ന ഇമാമിനോട് മുഖം മറച്ചെത്തിയ മൂന്നുപേർ ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതോടെ പള്ളിക്ക് പുറത്തേക്ക് വലിച്ചിഴച്ച്‌ മർദിച്ചു.

രാത്രി എട്ടോടെ പള്ളിയിൽ പ്രാർഥനയ്‌ക്കെത്തിയവരാണ് ഇമാമിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഔറംഗബാദിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമികൾ മർദിച്ചശേഷം ബോധംകെടുത്തി താടിരോമം മുറിച്ചതായി ഇമാം പറഞ്ഞു. പൊലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.  പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top