Deshabhimani

പ്രളയ ബാധിതർക്ക് ഇളയദളപതിയുടെ സഹായം; 300 കുടുംബങ്ങളെ ചേർത്തു പിടിച്ച് തമിഴക വെട്രി കഴകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 08:42 PM | 0 min read

ചെന്നൈ > പ്രളയബാധിതരായ 300 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ചെന്നൈ പണയൂരിലെ തമിഴക വെട്രി കഴകം ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം നടൻ കൈമാറിയത്.

ഫെയ്ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് തമിഴ്നാട്ടിൽ കനത്ത മഴയാണ് പെയ്തത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തിങ്കളാഴ്ച രാത്രി 11 മണിയോടെ പുതുച്ചേരിക്ക് സമീപം തീരം കടന്നു.



deshabhimani section

Related News

0 comments
Sort by

Home