24 October Thursday

മോഡിയുടെ ഭരണത്തില്‍ പ്രതിഷേധിച്ച് മംഗളൂരുവില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

മംഗളൂരു> നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭരണ ശൈലിയില്‍ പ്രതിഷേധിച്ച് ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ കൂടി രാജിവെച്ചു.  ദക്ഷിണ കന്നട ഡെപ്പ്യൂട്ടി കമ്മീഷണര്‍  ശശികാന്ത് സെന്തില്‍ ആണ് രാജിവെച്ചത്.

 രാഷ്ട്രത്തിന്റെ വൈവിധ്യമാര്‍ന്ന  ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ ഓരോന്നായി അട്ടിമറിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായി , സേവനം നടത്താന്‍  എന്റെ നീതി ബോധം അനുവദിക്കുന്നില്ല.|



രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ പോലും വരുംനാളുകളില്‍ കടുത്ത വെല്ലുവിളികളെയാണ് നേരിടാന്‍ പോകുന്നതെന്നും ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ എല്ലാവരുടെയും നന്മക്കായി സിവില്‍ സര്‍വീസില്‍ നിന്നും പുറത്ത് വരുന്നതാണ് നല്ലതെന്നും ഞാന്‍ കരുതുന്നു; രാജിക്കത്തില്‍ സെന്തില്‍ പറഞ്ഞു
 


പ്രധാന വാർത്തകൾ
 Top