അഹമ്മദാബാദ് > മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യവുമായി ഗുജറാത്ത് സ്കൂള്‍. സുഫലാം ശാലാ വികാസ് സങ്കൂലിന്റെ കീഴിലുള്ള സ്കൂളുകളില്‍ നടന്ന ഒമ്പതാം ക്ലാസ് ഇന്റേണല്‍ പരീക്ഷ ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യം. സംഭവത്തില്‍ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.
ഇവരുടെ പന്ത്രണ്ടാം ക്ലാസ് ചോദ്യ പേപ്പറും വിവാദത്തിലായി. നിങ്ങളുടെ മേഖലയില്‍ മദ്യവില്‍പ്പന വര്‍ധിക്കുന്നു, മദ്യ കടത്തുകാരുടെ ശല്യം കൂടുന്നു എന്നിവ ചൂണ്ടിക്കാണിച്ച് പൊലീസ് മേധാവി കത്ത് എഴുതണമെന്ന ചോദ്യമാണ് പന്ത്രണ്ടാം ക്ലാസ് ചോദ്യ പേപ്പറിലുള്ളത്. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സ്വാശ്രയ സ്കൂളുകളുടെ കൂട്ടായ്മയാണ് സുഫലാം ശാലാ വികാസ് സങ്കൂല്‍.
ഈ ചോദ്യങ്ങള്‍ ആക്ഷേപമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് ഗാന്ധി നഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാഡ്ഹര് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കും. ചോദ്യങ്ങള്‍ തയ്യാറാക്കിയത് സ്കൂള്‍ മാനേജ്മെന്റാണെന്നും വിദ്യാഭ്യാസ വകുപ്പിന് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..