ന്യൂഡൽഹി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗം രൂക്ഷമായതോടെ ഡൽഹിയിൽ താപനില 46 ഡിഗ്രി പിന്നിട്ടു. നജഫ്ഗഡിൽ 46.2 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ചത്തെ താപനില. സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. |
തെക്കൻ ഹരിയാന, ഡൽഹി, ദക്ഷിണ യുപി, വടക്കൻ മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങൾക്കു പുറമെ ബംഗാളിലും ഉഷ്‌ണതരംഗ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്‌ച ജാർഖണ്ഡിൽ മാത്രമാണ് മുന്നറിയിപ്പുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്‌ച മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അതുവരെ നിലവിലെ താപനില തുടരുമെന്നുമാണ് പ്രവചനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..