04 April Saturday

ജസ്‌റ്റിസ്‌ മുരളീധറിന്റെ സ്ഥലംമാറ്റം മരവിപ്പിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ

സ്വന്തം ലേഖകൻUpdated: Thursday Feb 27, 2020

ന്യൂഡൽഹി>ഡൽഹി ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിർന്ന ജഡ്‌ജി ജസ്‌റ്റിസ്‌ എസ്‌ മുരളീധരനെ സ്ഥലംമാറ്റാൻ ബുധനാഴ്‌ച്ച അർദ്ധരാത്രി പുറപ്പെടുവിച്ച ഉത്തരവ്‌  മരവിപ്പിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ പ്രകാരമാണ്‌ സ്ഥലംമാറ്റമെങ്കിലും അർദ്ധരാത്രി തന്നെ ഇതിനായി വിജ്ഞാപനം  പുറപ്പെടുവിച്ചത്‌  ദുരൂഹമാണ്‌.

ജസ്‌റ്റിസ്‌ മുരളീധറിന്റെ സ്ഥലംമാറ്റത്തിന്‌ എതിരെ ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ നേരത്തെ രംഗത്തെത്തിയിട്ടുണ്ട്‌.

കഴിഞ്ഞദിവസം വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്ക്‌ എതിരെ കേസെടുക്കാത്ത ഡൽഹി പൊലീസിന്റെ നിലപാടിന്‌ എതിരെ ജസ്‌റ്റിസ്‌ മുരളീധർ അദ്ധ്യക്ഷനായ ബെഞ്ച്‌ ആഞ്ഞടിച്ചിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ തിടുക്കപ്പെട്ട്‌ സ്ഥലംമാറ്റാൻ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ പ്രതികാരനടപടിയായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളു. ജനങ്ങൾക്ക്‌ നിയമസംവിധാനത്തോടുള്ള വിശ്വാസം നിലനിർത്തണമെങ്കിൽ തിടുക്കത്തിൽ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ്‌ മരവിപ്പിക്കണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ സർക്കാരിനോട്‌ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top