23 January Wednesday

ഹിമാചല്‍ പ്രദേശിലെ സിപിഐ എം നേതാവ് മൊഹര്‍ സിംഗ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

ഷിംല >  ഹിമാചല്‍ പ്രദേശിലെ സിപിഐ എമ്മിന്റെ മുഖ്യ സംഘാടകനും പാര്‍ടി മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ മൊഹര്‍ സിംഗ് അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ ഷിംലയില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.

മൂന്ന് തവണ ഹിമാചല്‍ പ്രദേശ് സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട് മൊഹര്‍. ഹിമാചല്‍ പ്രദേശില്‍ പാര്‍ടി നിര്‍ണായക ശക്തിയായി വളര്‍ന്നത് മൊഹറിന്റെ നേതൃത്വത്തിന് കീഴിലായിരുന്നു. മൊഹര്‍ സിംഗിന്റെ വിയോഗത്തില്‍ പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തി.

 


പ്രധാന വാർത്തകൾ
 Top