Deshabhimani

ഹിമാചൽ ഭവൻ കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവ്‌ ; നാണംകെട്ട്‌ കോൺഗ്രസ്‌ സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 02:22 AM | 0 min read


ന്യൂഡൽഹി
രാജ്യതലസ്ഥാനത്ത്‌ ഹിമാചൽ പ്രദേശിന്റെ ആസ്ഥാനകേന്ദ്രമായ ഹിമാചൽ ഭവൻ കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവ്‌. സെലി ഹൈഡ്രോപവർ ഇലക്‌ട്രിക്കൽ എന്ന കമ്പനിക്ക് 150 കോടി രൂപ തിരിച്ചു നൽകാൻ കോൺഗ്രസ്‌ സർക്കാർ തയാറാവാത്തതിനെ തുടർന്നാണ്‌ നടപടി. ഡൽഹി മണ്ഡി ഹൗസിൽ സ്ഥിതിചെയ്യുന്ന ഹിമാചൽ ഭവൻ ലേലത്തിന്‌ വെച്ച്‌ കമ്പനിക്ക്‌ കുടിശ്ശികത്തുക ഈടാക്കാമെന്നാണ്‌ ഹിമാചൽ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ അജയ്‌മോഹൻ ഗോയലിന്റെ ഉത്തരവ്‌. സ്‌പിത്തി, ലഹൗൽ ജില്ലകളിൽ ചെനാബ്‌ നദിയിൽ 340 മെഗാവാട്ട്‌ ജലവൈദ്യുതപദ്ധതി സ്ഥാപിക്കാൻ സെലി ഹൈഡ്രോപവർ ഇലക്‌ട്രിക്കൽ കമ്പനിക്ക്‌ 2009ൽ ഹിമാചൽപ്രദേശ്‌ സർക്കാർ അനുവാദം നൽകി. കമ്പനി സർക്കാരിന്‌ 64 കോടി രൂപ കെട്ടിവെച്ചു. എന്നാൽ, പദ്ധതി  പ്രായോഗികമല്ലെന്ന്‌ ചൂണ്ടിക്കാട്ടി കമ്പനി പിന്നീട്‌ പിൻമാറി.

കെട്ടിവെച്ച തുക തിരിച്ചുനൽകില്ലെന്ന സർക്കാർ തീരുമാനം ആർബിട്രേറ്റർ മുമ്പാകെ കമ്പനി ചോദ്യം ചെയ്‌തു. തുക തിരിച്ചുകൊടുക്കണമെന്ന ആർബിട്രേറ്റർ ഉത്തരവ്‌ സർക്കാർ നടപ്പാക്കിയില്ല. തുടർന്ന്‌ കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

തുക പലിശസഹിതം കോടതി രജിസ്‌ട്രിയിൽ കെട്ടിവെക്കാൻ ഹൈക്കോടതി 2023 ജനുവരിയിൽ ഉത്തരവിട്ടതും സർക്കാർ പാലിച്ചില്ല. തുടർന്നാണ്‌ ഹിമാചൽഭവൻ ഏറ്റെടുക്കാൻ ഉത്തരവിട്ടത്‌. അപ്പീൽ നൽകുമെന്ന്‌ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പ്രതികരിച്ചു.



deshabhimani section

Related News

0 comments
Sort by

Home