22 October Tuesday

അഭിഭാഷകവൃത്തിയിൽ 22 വർഷം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

ന്യൂഡൽഹി > മദ്രാസ്‌ ഹൈക്കോടതിയിൽ 22 വർഷത്തോളം അഭിഭാഷകനായിരുന്നു കേരള ഹൈക്കോടതിയുടെ ചീഫ്‌ ജസ്‌റ്റിസാകുന്ന ജസ്‌റ്റിസ്‌ മണികണ്ഠ കുമാർ. കേന്ദ്രസർക്കാരിന്റെ സീനിയർ സ്‌റ്റാൻഡിങ് കോൺസൽ, അഡീഷണൽ സോളിസിറ്റർ ജനറൽ തുടങ്ങിയ പദവികൾ വഹിച്ചു. 2006 ജൂലൈയിൽ മദ്രാസ്‌ ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയും 2009 നവംബറിൽ സ്ഥിരംജഡ്‌ജിയുമായി.

 ജസ്‌റ്റിസുമാരായ വിക്രംനാഥിനെ ഗുജറാത്ത്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായും ജെ കെ മഹേശ്വരിയെ ആന്ധ്രപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായും അജയ്‌ലാംബയെ ഗുവാഹത്തി ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായും എൽ നാരായണസ്വാമിയെ ഹിമാചൽപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായും നിയമിക്കാനും കൊളീജിയം ശുപാർശചെയ്‌തു.

 രാജസ്ഥാൻ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായി ഇന്ദ്രജിത്ത്‌ മൊഹന്തിയെയും സിക്കിം ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായി അരൂപ്‌കുമാർ ഗോസ്വാമിയെയും പഞ്ചാബ്‌, ഹരിയാന ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായി  രവിശങ്കർ ഝായെയും കൊളീജിയം ശുപാർശ ചെയ്‌തു.


പ്രധാന വാർത്തകൾ
 Top