ശുചിമുറിയിൽ ഒളികാമറ; ട്രയിനി ഡോക്ടർ പിടിയിൽ
പൊള്ളാച്ചി > പൊള്ളാച്ചി ജില്ലാ ആശുപത്രിയിലെ നഴ്സുമാരുടെ ശുചിമുറിയിൽ ഒളികാമറവച്ച ട്രയിനി ഡോക്ടർ പൊലീസ് പിടിയിൽ. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗറൈ സ്വദേശി വെങ്കിടേഷ് ആണ് പിടിയിലായത്. നഴ്സുമാരുടെ വിശ്രമമുറിയിൽ പേനയുടെ ആകൃതിയിലുള്ള കാമറ കണ്ടെത്തിയിരുന്നു. തുടർന്ന് ആശുപത്രി സൂപ്പർവൈസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിലും ഒളികാമറ കണ്ടെത്തിയത്. ആശുപത്രി അധികൃതർ പൊള്ളാച്ചി ഈസ്റ്റ് പൊലീസിൽ പരാതി നൽകി. വൈകാതെ തന്നെ ഡോക്ടർ പിടിയിലാകുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ നവംബർ 16ന് ജോലിയിൽ പ്രവേശിച്ചതു മുതൽ ഇയാൾ ശുചിമുറിയില്‍ കാമറ സ്ഥാപിച്ചതായി വ്യക്തമായി. ഓണ്‍ലൈനില്‍ കാമറ വാങ്ങിയതിന്‍റെ തെളിവുകൾ ഫോണിൽനിന്ന് പൊലീസ് കണ്ടെത്തി.
0 comments