29 July Thursday

കനത്തമഴ: മുംബൈയിൽ കെട്ടിടം തകർന്ന്‌ 11 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021

തകർന്നുവീണ കെട്ടിടം. ( ANI photo)


മുംബൈ> കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് 11 പേർ മരിച്ചു. ഒമ്പതുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം. മഴയിൽ ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.

കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ  കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു.  രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മറ്റൊരു മൂന്നുനില കെട്ടിടവും രാത്രിയോടെ തകര്‍ന്നുവീണിരുന്നു. ഇവിടെനിന്ന് ആളുകളെ പരുക്കുകളോടെ രക്ഷപെടുത്തി.

അതേസമയം, മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top