പുതുച്ചേരിയിൽ മഴക്കെടുതി; 3 മരണം
പുതുച്ചേരി> ഫെയ്ൻജൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ പുതുച്ചേരിയിൽ മൂന്ന് മരണം. തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി ഹൗസിങ് കോളനികളും വാഹനങ്ങളും വെള്ളത്തിലായി. സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഫെയ്ൻജൽ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ പലയിടങ്ങളിലും കനത്ത് മഴ തുടരുകയാണ്. പുതുച്ചേരിയിൽ തീവ്ര മഴയാണ് ലഭിച്ചത്. 24 മണിക്കൂറിനിടെ 48.4 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ മഴയുടെ ഏറ്റവും ഉയർന്ന തോതാണിത്.
0 comments