11 December Wednesday

മുംബൈയിൽ കനത്ത മഴ; ഓടയിൽ വീണ് സ്ത്രീ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

മുംബൈ > മുംബൈയിൽ കനത്ത മഴയിൽ ഒരു മരണം. അന്ധേരിയിലെ എംഐഡിസി ഏരിയയിൽ ഓടയിൽ വീണ് ഒരു സ്ത്രീ മരിച്ചു. നാൽപ്പത്തഞ്ചുകാരിയായ വിമൽ അനിൽ ​ഗെയ്ക്വാദാണ് മരിച്ചത്. ഇന്നലെ മുതൽ മുംബൈയിൽ കനത്ത മഴ തുടരുകയാണ്. ഐഎംഡി പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. റോഡുകളിലടക്കം വെള്ളം കയറിയതോടെ ​ഗതാ​ഗതം തടസപ്പെട്ടു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയത് ട്രെയിൻ സർവീസുകളെയും ബാധിച്ചു. ട്രെയിനുകൾ വൈകിയോടുകയോ ഭാ​ഗികമായി റദ്ദാക്കുകയോ ചെയ്തു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനങ്ങളും വഴിതിരിച്ചു വിട്ടു.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുംബൈയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജനങ്ങളോട് കഴിവതും വീടിനുള്ളിൽ തന്നെ കഴിയാനും സുരക്ഷിതരായിരിക്കാനും കോർപറേഷൻ പറഞ്ഞു. പുണെയിലും ശക്തമായ മഴയാണ്. മഴയെത്തുടർന്ന് പ്രധാനമന്ത്രിയുടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top