Deshabhimani

കനത്ത മഴ; തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 08:21 AM | 0 min read

ചെന്നൈ > തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വ്യാഴാഴ്ച നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ ഇടിമിന്നൽ ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. മേഘവിസ്ഫോടനമുണ്ടായ രാമേശ്വരത്ത് പ്രത്യേക ജാ​ഗ്രതാ നിർദേശം നൽകി. തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
 



deshabhimani section

Related News

0 comments
Sort by

Home