Deshabhimani

ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 12:31 PM | 0 min read

ലഖ്നൗ > ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റായ്ബറേലിയിലെ രഘുരാജ് സിംഗ് റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ മണൽ നിറച്ചാണ് പാളം തെറ്റിക്കാൻ ശ്രമം നടന്നത്. ഇന്നലെ രാത്രി ട്രാക്ക് വഴി വന്ന പാസഞ്ചർ ട്രെയിന്റെ ലൊക്കോ പൈലറ്റ് പാളത്തിലെ മൺകൂന ശ്രദ്ധയിൽപ്പെട്ട് ട്രെയിൻ നിർത്തിയതുകൊണ്ടാണ് അപകടം ഒഴിവായത്.

ലോക്കോ പെെലറ്റുകൾ റെയിൽവേ അധികൃതറെ വിവരം അറിയിച്ചതിനെ തുടർന്ന് അതുവഴിയുള്ള ട്രെയിൻ ​ഗതാ​ഗതം താൽക്കാലികമായി നിർത്തിവച്ച ശേഷം മണ്ണ് നിക്കുകയായിരുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് റോഡ് നിർമാണം നടക്കുന്നുണ്ടെന്നും ഇവിടെ നിന്ന് മണ്ണ് കയറ്റിവന്ന ഒരു ലോറി ഡ്രെെവർ രാത്രി അത് ട്രാക്കിൽ കൊണ്ട് വന്ന് ഇട്ടതാകാമെന്നുമാണ് പൊലീസ് പറയുന്നത്.

സെപ്തംബറിൽ കാൺപൂരിലും ഇത്തരത്തിൽ ട്രെയിൻ അട്ടിമറി നടത്താൻ ശ്രമം നടന്നിരുന്നു. കാൺപൂർ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്. ഡൽഹി -ഹൗറ റെയിൽ പാതയിൽ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ഗ്യാസ് സിലിണ്ടർ കണ്ടത്. ഒരു എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പെെലറ്റാണ് അടുത്ത പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.  കഴിഞ്ഞ മാസം ഒമ്പതാം തീയതി രാജസ്ഥാനിലെ അജ്മീറിലെ റെയിൽവേ ട്രാക്കിൽ 70 കിലോ വരുന്ന സിമന്റ് കട്ട കണ്ടെത്തിയിരുന്നു. ട്രാക്കിൽ സിമന്റ് കട്ട കണ്ടതിന് പിന്നാലെ ലോക്കോ പെെലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും കട്ടയുടെ മുകളിലൂടെ കയറിയാണ് നിന്നത്. ഒക്ടോബർ മൂന്നിന് രാത്രിയിൽ ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ ട്രാക്കിൽ ഫെൻസിങ് തൂൺ സ്ഥാപിച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രാക്കിൽ കോൺക്രീറ്റ് തൂൺ കണ്ടതോടെ എഞ്ചിൻ ഡ്രൈവർ എമർജൻസി ബ്രേക്ക് അമർത്തി ട്രെയിൻ നിർത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home