10 September Tuesday

പകുതിയിലേറെ ഇന്ത്യക്കാർക്കും ചികിത്സാ സഹായം കിട്ടുന്നില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


ന്യൂഡൽഹി
ഇന്ത്യക്കാരിൽ 53 ശതമാനം പേരും ചികിത്സ ചെലവുകൾക്ക്‌ സ്വന്തം കൈയിൽനിന്ന്‌ പണം ചെലവിടേണ്ടി വരുന്നവരാണെന്ന്‌ സർവെ. ഇവരിൽ ഭൂരിഭാഗവും താരതമ്യേന ദരിദ്രരാണ്‌. രാജ്യത്തെ ജനങ്ങളിൽ കാൽ ഭാഗത്തിന്‌ മാത്രമാണ്‌ ചികിത്സയ്‌ക്ക്‌ ഏതെങ്കിലും സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതെന്നും  സർക്കാർ ഇതര സംഘടനയായ അർഥ ഗ്ലോബൽ ഏജൻസിയുടെ സർവെയിൽ കണ്ടെത്തി. 421 ലോക്‌സഭ മണ്ഡലങ്ങളിൽനിന്നായി 6,755 പേരാണ്‌ സർവെയിൽ പങ്കെടുത്തത്‌.

കയ്യിൽനിന്ന്‌ പണം നൽകി ചികിത്സിക്കേണ്ടിവരുന്നവരിൽ 60 ശതമാനം പേരും സ്വന്തമായി വാഹനമില്ലാത്തവരാണ്‌. 29 ശതമാനം പേർക്കാണ്‌ സർക്കാരിൽനിന്ന്‌ ചികിത്സാസഹായം ലഭിക്കുന്നത്‌. 10 ശതമാനം പേർക്ക്‌ സ്വകാര്യ ഇൻഷ്വറൻസുണ്ട്‌. ഒൻപത്‌ ശതമാനം പേർക്ക്‌ കമ്പനിയുടെ പരിരക്ഷയും. ചികിത്സയ്‌ക്ക്‌ പണം ചെലവിടേണ്ടി വന്നതിനെ തുടർന്ന്‌ രാജ്യത്തെ 10 കോടിയോളം പേർ ഓരോ വർഷവും ദരിദ്രരായി മാറുന്നുവെന്ന്‌ 2019–-2020ലെ നിതി ആയോഗ്‌ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top