Deshabhimani

ജിഎസ്‌ടി കൗൺസിൽ യോഗം; ആരോഗ്യ ഇൻഷുറൻസ്‌ 
പ്രീമിയം കുറയ്ക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 03:45 AM | 0 min read

ന്യൂഡൽഹി
ആരോഗ്യ ഇൻഷുറൻസുകളുടെ പ്രീമിയത്തിന്‌ ഈടാക്കുന്ന ജിഎസ്‌ടി നിരക്ക്‌ 18 ശതമാനത്തിൽ നിന്ന്‌ കുറയ്‌ക്കാൻ തിങ്കളാഴ്‌ച ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ധാരണ.   നികുതിനിരക്ക്‌ പുനർനിശ്‌ചയിക്കുന്നതിനുള്ള മന്ത്രിതലസമിതി  ഒക്‌ടോബർ അവസാനത്തോടെ  റിപ്പോർട്ട്‌ സമർപ്പിക്കും. സമിതി 23ന്‌ ഗോവയിൽ  യോഗം ചേരും. അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗം ഇൻഷുറൻസ്‌ പ്രീമിയത്തിന്റെ നികുതി നിരക്ക്‌ തീരുമാനിക്കും.

അർബുദ മരുന്നിന്‌ 
ജിഎസ്‌ടി 
5 ശതമാനമാക്കി

അർബുദ മരുന്നുകളുടെ ജിഎസ്‌ടി 12ൽ നിന്ന്‌ അഞ്ച്‌ ശതമാനമായി കുറയ്‌ക്കാന്‍ തിങ്കളാഴ്‌ച ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ധാരണ. കേന്ദ്ര–- സംസ്ഥാന സർവകലാശാലകൾക്ക് ലഭിക്കുന്ന ഫണ്ടുകളെ ജിഎസ്‌ടിയിൽ നിന്ന്‌ ഒഴിവാക്കി. തീർഥാടകർക്കും വിനോദസഞ്ചാരികൾക്കുമുള്ള ഹെലികോപ്‌റ്റർ സർവീസുകളുടെ ജിഎസ്‌ടി 18ൽ നിന്ന്‌ അഞ്ച്‌ ശതമാനമാക്കി. ചിലയിനം ലഘുഭക്ഷണങ്ങളുടെ ജിഎസ്‌ടി 18ൽ നിന്ന്‌ 12 ശതമാനമാക്കി. നഷ്ടപരിഹാര സെസിന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി മന്ത്രിതലസമിതിക്ക്‌ രൂപം നൽകി. രണ്ടായിരം രൂപയിൽ താഴെയുള്ള ഓൺലൈൻ ഇടപാടുകൾക്ക്‌ ജിഎസ്‌ടി ഈടാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ–- വികസനപ്രവർത്തനങ്ങൾക്ക്‌ ജിഎസ്‌ടി ഒഴിവാക്കണം എന്നീ നിർദേശങ്ങൾ പരിശോധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home