05 November Tuesday

ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ചു; അച്ഛനെതിരെ പോക്സോ ചുമത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

താനെ > ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെതിരെ പോക്സോ ചുമത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ആക്രമണം നടന്നത്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് 40കാരനായ പിതാവ് 17കാരിയായ മകളെ പീഡിപ്പിച്ചത്.  വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. ആക്രമണം ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു.

സെപ്തംബറിൽ പെൺകുട്ടിയും അമ്മയും താനെ പൊലീസിൽ പരാതി കൊടുത്തു. ​ഗാർഹീക പീഡനവും പോക്സോയും ചുമത്തി പൊലീസ് കേസ് എടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top