14 December Saturday

എക്സിറ്റ്‌ പോൾ ഫലങ്ങളെ മറികടന്ന്‌ ഇന്ത്യ മുന്നണി; ഹരിയാനയിൽ കേവലഭൂരിപക്ഷം കടന്നു, ജമ്മുകാശ്‌മീരിലും മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ന്യൂഡൽഹി> വോട്ടെണ്ണൽ തുടങ്ങി ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ജമ്മുകാശ്‌മീരിലും ഹരിയാനയിലും കരുത്ത്‌ കാട്ടി ഇന്ത്യ മുന്നണി.

ഹരിയാനയിൽ കോൺ​ഗ്രസ് കേവലഭൂരിപക്ഷം മറികടന്നു. 60 സീറ്റുകളുടെ ലീ‍ഡാണ് നേടിയിരിക്കുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരും പുറകിലാണ്. ജൂലാനയിൽ വിനേഷ് ഫോ​ഗട്ടും ഭിവാനിയിൽ സിപിഐ എം സ്ഥാനാർത്ഥി ഓംപ്രകാശും ലീഡ് ചെയ്യുന്നുണ്ട്.

ജമ്മുവിൽ കോൺഗ്രസ്‌, നാഷ്‌ണൽ കോൺഫ്രൻസ്‌ (എൻസി) സഖ്യം 48 സീറ്റിലും ഹരിയാനയിൽ ഇന്ത്യ മുന്നണി  67 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ഹരിയാനയിൽ ഇന്ത്യ മുന്നണിക്ക്‌ 55 സീറ്റ്‌ ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ്‌ പോൾ പ്രവചനം. സിപിഐ എം സ്ഥാനാർത്ഥി യൂസഫ് തരി​ഗാമിയും ലീഡ് ചെയ്യുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top