18 November Monday

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ്‌: ഓടിത്തളര്‍ന്ന് കോൺഗ്രസ്‌

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

ന്യൂഡൽഹി >  മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണത്തിന് സമാപനം. പരാജയം സമ്മതിച്ച പോലെയാണ്‌ ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ്‌ നേതാക്കളുടെ പെരുമാറ്റം. മഹാരാഷ്ട്രയിൽ പരസ്യപ്രചാരണത്തിന്റെ അവസാനദിനവും കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയായിരുന്നു ബിജെപിയുടെ മുഖ്യ പ്രചാരണായുധം.

 നന്ദൻബാറിൽ നടന്ന റാലിയിൽ ‘കശ്‌മീരിന്‌ പ്രത്യേകപദവി നൽകിയിരുന്ന  370ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്ന്‌ രാഹുൽ വാഗ്‌ദാനം ചെയ്യുമോയെന്ന്‌  ’– അമിത്‌ഷാ വെല്ലുവിളിച്ചു.

 ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രധാനമന്ത്രി നരേന്ദ്രമോഡി 25 റാലിയിൽ പങ്കെടുത്തു. രാഹുൽഗാന്ധി പങ്കെടുത്തത് ഏഴ്‌ റാലിയിൽ മാത്രം. സോണിയാഗാന്ധിയും പ്രിയങ്കയും റാലികളില്‍ നിന്നും വിട്ടുനിന്നു. പ മഹാരാഷ്ട്രയിലെ 288 നിയമസഭാമണ്ഡലങ്ങളിലും ഹരിയാനയിലെ 90 സീറ്റുകളിലേക്കും തിങ്കളാഴ്‌ചയാണ്‌ തെരഞ്ഞെടുപ്പ്‌. വ്യാഴാഴ്‌ചയാണ്‌ ഫലപ്രഖ്യാപനം.


പ്രധാന വാർത്തകൾ
 Top