Deshabhimani

വർഗീയ കലാപം അരങ്ങേറിയ നൂഹിൽ ബിജെപി മൂന്നാമത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 02:43 AM | 0 min read


ന്യൂഡൽഹി
ആറുപേർ കൊല്ലപ്പെട്ട വർഗീയ കലാപം അരങ്ങേറിയ ഹരിയാനയിലെ നൂഹിൽ ബിജെപിയെ തൂത്തെറിഞ്ഞ്‌ ജനം. കോൺഗ്രസിന്റെ സിറ്റിങ്‌ എംഎൽഎ അഫ്‌താബ്‌ അഹമ്മദ്‌ 46,963 വോട്ടിന്റെ കൂറ്റൻ ജയം നേടി.

ബിജെപി സ്ഥാനാർഥി സഞ്ജയ്‌ സിങ്‌ മൂന്നാം സ്ഥാനത്തേയ്‌ക്ക്‌ പിന്തള്ളപ്പെട്ടു. സോഹ്ന മണ്ഡലത്തിലെ സിറ്റിങ്‌ എംഎൽഎ സഞ്ജയ്‌ സിങ്ങിനെ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്‌  നൂഹിൽ മത്സരിപ്പിച്ചത്‌. ഐഎൻഎൽഡി സ്ഥാനാർഥി താഹിർ ഹുസൈനാണ്‌ രണ്ടാമത്‌.  2019ൽ ബിജെപി രണ്ടാമതായിരുന്നു. ബിജെപിയെ ന്യൂനപക്ഷവും ഭൂരിപക്ഷവും തള്ളി. കഴിഞ്ഞവർഷം ജൂലൈയിൽ വിശ്വഹിന്ദു പരിഷത്തിന്റെ യാത്രയ്‌ക്കുനേരെ ആക്രമണമുണ്ടായി എന്നാരോപിച്ചാണ്‌ സംഘർഷവും തുടർന്ന്‌ കലാപവും ഉണ്ടായത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home