16 April Friday

കോൺഗ്രസ്‌ 
നേതൃത്വത്തിനെതിരെ 
തുറന്നടിച്ച് ഹാർദിക്‌ പട്ടേൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021


ന്യൂഡൽഹി
ഗുജറാത്തിൽ ബിജെപിയെ ഫലപ്രദമായി നേരിടാൻ കോൺഗ്രസ്‌ ശ്രമിക്കുന്നില്ലെന്ന്‌ പിസിസി വർക്കിങ്‌ പ്രസിഡന്റ്‌ ഹാർദിക്‌ പട്ടേൽ. തദ്ദേശതെരഞ്ഞെടുപ്പിൽ പലയിടത്തും കോൺഗ്രസിനു സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍പോലുമാകാത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം‌. സംവരണസമര നേതാവായി ഉയർന്ന ഹാർദിക്‌ രണ്ട്‌ വർഷംമുമ്പാണ്‌ ‌കോൺഗ്രസിൽ ചേർന്നത്‌.

തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി 219 സീറ്റിൽ എതിരില്ലാതെ ജയിച്ചു. അഹമ്മദ്‌ പട്ടേൽ ജീവിച്ചിരുന്നെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. 2015ലെ തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തിയത്‌ പട്ടേൽ സംവരണപ്രക്ഷോഭ പശ്‌ചാത്തലത്തിലാണ്‌. ഇപ്പോഴും താന്‍ പര്യടനം നടത്തി‌. എന്നാൽ, കോൺഗ്രസിന്റെ സഹായം ലഭിക്കുന്നില്ല. സൂററ്റിലെ പ്രചാരണത്തിൽ തന്നെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കോൺഗ്രസ്‌ പൂജ്യം സീറ്റ്‌ എന്ന ഗതിയിൽ എത്തില്ലായിരുന്നു. പ്രചാരണം തീരുന്നതിന്റെ തലേന്നാണ്‌ അവിടെയെത്താൻ ആവശ്യപ്പെട്ടത്‌. മറ്റു പരിപാടികളുണ്ടായിരുന്നു.

പിസിസി പ്രസിഡന്റ്‌ അമിത്‌ ചദ്‌വയ്‌ക്ക്‌ സൂററ്റിലെ റാലി പട്ടേദാർ പ്രക്ഷോഭസമിതിയുടെ പ്രതിഷേധത്തെ തുടർന്ന്‌ റദ്ദാക്കേണ്ടിവന്നു. പരാജയത്തെക്കുറിച്ച്‌ കോൺഗ്രസ്‌ സ്വയം പരിശോധന നടത്തണം. ഗുജറാത്ത്‌ ജനത ബിജെപിയെ വെറുക്കുന്നു. എന്നാൽ, കോൺഗ്രസിനു ജനവിശ്വാസം ആർജിക്കാൻ കഴിയുന്നില്ല–-ഹാർദിക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top