27 September Monday

ഹജ്ജ്‌ തീർഥാടനത്തിന്‌ ഇന്ന് തുടക്കം ; അറഫാ സംഗമം നാളെ

അനസ് യാസിൻ Updated: Saturday Jul 17, 2021



മനാമ
ഈ വർഷത്തെ ഹജ്ജ് തീർഥാടനം ഞായറാഴ്ച തുടങ്ങും. കോവിഡ്‌ പശ്ചാത്തലത്തിൽ ഇത്തവണയും ഹജ്ജിന്‌ പരിമിത എണ്ണം തീർഥാടകരെയേ പങ്കെടുപ്പിക്കൂ. ഞായറാഴ്ച വൈകിട്ടോടെ തീർഥാടകർ മക്കയിലെത്തും. എല്ലാ ഒരുക്കവും പൂർത്തിയായതായി സൗദി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് സുപ്രധാന ചടങ്ങായ അറഫാ സംഗമം. സൗദിയിൽ ബലിപെരുന്നാൾ ചൊവ്വാഴ്ചയാണ്‌. 

18നും 65നും ഇടയിൽ പ്രായമുള്ള രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഹജ്ജിന് അനുമതി. കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചാകും ചടങ്ങുകൾ. സൗദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ അറുപതിനായിരംപേർ ഹജ്ജിനെത്തും. 5,58,270 അപേക്ഷകരിൽനിന്ന് 150 രാജ്യത്തെ പ്രതിനിധാനംചെയ്‌താണ് ഇത്രയും പേരെ തെരഞ്ഞെടുത്തത്.

മക്കയിൽനിന്ന്‌ പ്രത്യേക ബസുകളിൽ മിനയിലേക്ക് കൊണ്ടുപോകും. സ്മാർട്ട് റോബോട്ടുകളാണ്‌ ഹറമിൽ അണുനശീകരണവും സംസം വിതരണവും നടത്തുക. തീർഥാടകർക്ക് സേവനത്തിന്‌ നിരവധി സ്മാർട്ട് ആപ്പുകളുമുണ്ട്.

കോവിഡ് കാരണം രണ്ടാം തവണയാണ് ഹജ്ജ് തീർഥാടകരുടെ എണ്ണം കുറയ്ക്കുന്നത്. കഴിഞ്ഞവർഷം രാജ്യത്തിനകത്തെ 10,000 തീർഥാടകർക്ക് മാത്രമായിരുന്നു അനുമതി. 2019ൽ 25 ലക്ഷത്തോളം തീർഥാടകരെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top