Deshabhimani

ഫോണും വാട്‌സാപ്പും ഹാക്ക് ചെയ്തവര്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി: സുപ്രിയ സുലെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 06:08 PM | 0 min read

മുംബൈ> തന്റെ ഫോണും വാട്സാപ്പും ഹാക്ക് ചെയ്തതിന് ശേഷം ഹാക്കർമാർ 400 യുഎസ് ഡോളർ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് എൻസിപി എംപിയും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ. 'പാർട്ടി ജനറൽ സെക്രട്ടറി അതിഥി നാൽവഡെയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിഥിയോട് ഹാക്കർമാർ 10000 രൂപയാണ് ആവശ്യപ്പെട്ടത്. പണം തരാമെന്ന് സമ്മതിച്ചുകൊണ്ട് അവരുമായി സംസാരിച്ചിരുന്നു. ഹാക്കർമാർ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി. സുപ്രിയ പറ‍ഞ്ഞു

തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് സുപ്രിയ ​രം​ഗത്തുവന്നത്. ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എക്സിലൂടെയാണ് സുപ്രിയ ആവശ്യപ്പെട്ടത്.

മുൻകരുതലുകൾ സ്വീകരിച്ചിട്ടും വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും എംപി പറഞ്ഞിരുന്നു. സംഭവത്തിൽ പൂനെ റൂറൽ പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.



deshabhimani section

Related News

0 comments
Sort by

Home