22 February Saturday

തരിഗാമിയെ മോചിപ്പിയ്ക്കണമെന്ന്‍ ആവശ്യപ്പെട്ട് യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ന്യൂഡല്‍ഹി> അന്യായ തടങ്കലില്‍ കഴിയുന്ന സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ മോചിപ്പിയ്ക്കണമെന്ന്‍ ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു.

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനു പിന്നാലെ തടവിലാക്കിയ തരിഗാമിയെ കാണാന്‍ ബന്ധുക്കളെയോ പാര്‍ട്ടി നേതാക്കളെയോ അനുവദിച്ചിട്ടില്ല.

കേസ് കോടതി 26 നു പരിഗണിയ്ക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top