06 December Friday

കൃഷിചെയ്യാൻ പരോൾ വേണമെന്ന‌് റാം റഹീം

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

റോത്തക‌്
ബലാത്സംഗ–- കൊലപാതക കേസുകളിൽ കോടതി ജീവപര്യന്തം തടവിന‌് ശിക്ഷിച്ച സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത‌് റാം റഹീം ഒന്നരമാസത്തെ പരോളിന‌് അപേക്ഷിച്ചു.  കൃഷിയിറക്കാനായി 42ദിവസം പരോൾവേണമെന്നാണ‌് സുനാരിയ ജയിലിൽ കഴിയുന്ന റാം റഹീമിന്റെ ആവശ്യം. ജയിലിൽ റാം റഹീമിന്റെ സ്വഭാവം മികച്ചതാണെന്ന ശുപാര്‍ശയോടെ ജയില്‍സൂപ്രണ്ട് പരോള്‍കാര്യത്തില്‍ മേലധികാരികളുടെ അഭിപ്രായം തേടി.

സിർസയിൽ റാം റഹീമിന‌് എത്ര ഏക്കർ ഭൂമിയുണ്ടെന്ന‌് അറിയിക്കാൻ റവന്യൂ വകുപ്പ‌ിനോട‌് സിർസ പൊലീസ‌് ആവശ്യപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top