02 December Monday

ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

ശ്രീന​ഗർ > ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ. വടക്കൻ കശ്മീരിലെ ലോലാബിൽ മാർ​ഗി ഏരിയയിൽ ഇന്നലെ രാത്രി മുതലാണ് തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും വെടിവയ്പ് തുടരുകയാണെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ബന്ദിപുരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top