26 April Friday

ഗുജ്ജാർ സംവരണ ബിൽ രാജസ്ഥാൻ നിയമസഭയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

അജ‌്മീർ > ഗുജ്ജാർ സമുദായത്തിന‌് അഞ്ച‌ുശതമാനം സംവരണം വ്യവസ്ഥചെയ്യുന്ന ബിൽ രാജസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ചു. ആറു ദിവസമായി ഗുജ്ജാർ സമുദായം സമരം നടത്തിവരികയാണ‌്. തെരഞ്ഞെടുപ്പ‌് വാഗ‌്ദാനം നടപ്പിൽ വരുത്താൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ‌് സമരം ആരംഭിച്ചത‌്.

സംഘർഷത്തിലേക്ക‌് നീങ്ങുകയും ട്രെയിൻ ഗതാഗതം മുടങ്ങുകയും ചെയ‌്തു. റെയിൽപാളത്തിൽ കുത്തിയിരിപ്പും നടത്തി. പിന്നോക്ക വിഭാഗങ്ങൾക്ക‌് സംവരണം നൽകാനുള്ള നിയമത്തിന്റെ ഭേദഗതിയാണ‌് അവതരിപ്പിച്ചത‌്. ഉർജമന്ത്രി ബി ഡി കല്ലയാണ‌് ഗുജ്ജർ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയ ഭേദഗതി അവതരിപ്പിച്ചത‌്. നിലവിൽ പിന്നോക്ക സംവരണം 21ൽ നിന്നും 26 ആയി ഉയരും.
 


പ്രധാന വാർത്തകൾ
 Top