02 July Thursday

കോവിഡിന്‌ ചാണകമടങ്ങിയ മരുന്നുമായി ഗുജറാത്ത്‌ സർക്കാർ; ആശുപത്രികളിൽ പരീക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

അഹ്​മദാബാദ് > കോവിഡ്​ സുഖപ്പെടുത്താൻ ചാണകമടങ്ങിയ ആയുർവേദ മരുന്ന്​ കണ്ടെത്തിയതായി ഗുജറാത്ത്​ സർക്കാറിന്​ കീഴിലുള്ള രാഷ്ട്രീയ കാംധേനു ആയോഗ് ചെയർമാൻ ഡോ. വല്ലഭ് കതാരിയ. പശുവിൻ ചാണകം, മൂത്രം, പാൽ, വെണ്ണ, നെയ്യ് എന്നിവയടങ്ങിയ പഞ്ചഗവ്യത്തിൽ നിന്നാണ്​ മരുന്ന്​ നിർമിച്ചത്​.

സർക്കാർ ആശുപത്രിയിലടക്കം ചികിത്സയിലുള്ള കോവിഡ്​ രോഗികളിൽ ഇതി​ന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ 10 ആശുപത്രികളിൽ ട്രയൽ നടത്താനാണ്​ തീരുമാനം. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മണ്ഡലമായ രാജ്കോട്ടിലെ സിവിൽ ആശുപത്രിയിൽ അടുത്ത ദിവസം തന്നെ ഇത് ആരംഭിക്കും. തുടർന്ന്​ അഹ്​മദാബാദ്​, സൂറത്ത്​, പുണെ, ഹൈദരാബാദ്, ജോധ്പൂർ എന്നിവിടങ്ങളിലും പരീക്ഷണം നടത്തും. ആധുനിക വൈദ്യശാസ്ത്ര മാനദണ്ഡങ്ങൾ  അടിസ്ഥാനമാക്കിയായിരിക്കും മരുന്ന്​ പരീക്ഷണമെന്നും​ ഇവർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top