Deshabhimani

കനത്തമഴയിൽ മുങ്ങി ഗുജറാത്ത് ; വഡോദരയിലും സമീപപ്രദേശങ്ങളിലും വെള്ളപ്പൊക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 02:15 AM | 0 min read


ഗാന്ധിനഗർ
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ അഹമ്മദാബാദിലെ വഡോദരയിലും സമീപപ്രദേശങ്ങളിലും വെള്ളപ്പൊക്കം. മൂന്നുപർ മരിച്ചു. അജ്‌വ, പ്രതാപ്‌പുര റിസർവോയറുകൾ തുറന്നതിനാൽ വഡോദരയിൽ കൂടി ഒഴുകുന്ന വിശ്വാമിത്രി നദി കരകവിഞ്ഞ്‌ ജനവാസമേഖലകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

പ്രധാന സ്ഥലങ്ങളിൽ വെള്ളം കയറിയതിനാൽ ചൊവ്വാഴ്‌ച 56 ട്രെയിനുകൾ റദ്ദാക്കി. ദുരന്തനിവാരണത്തിന്‌ കേന്ദ്രസർക്കാർ ആറ്‌ സൈനികസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്‌. വഡോദരയിൽ തിങ്കളാഴ്‌ച 26 സെന്റീമീറ്റർ മഴ പെയ്തതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. അടുത്ത അഞ്ച്‌ ദിവസത്തേക്ക്‌ പ്രദേശത്ത്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു.



deshabhimani section

Related News

0 comments
Sort by

Home